വാഴക്കുല പഴുത്തു, നാല് നിറങ്ങളിൽ

Tuesday 16 December 2025 1:26 AM IST

​​​​​​​​​​​​​​​​​​​​​​​​​​കൊട്ടാരക്കര: വ്യത്യസ്ത നിറങ്ങളോടുകൂടിയ പഴങ്ങൾ നിറഞ്ഞ വാഴക്കുല കൗതുകമായി. പൂവറ്റൂർ പടിഞ്ഞാറ് ബിജുവിന്റെ തച്ചൻമുക്കിലുള്ള കച്ചവട കേന്ദ്രത്തിലാണ് പ്രകൃതിയുടെ മായാജാലം കൗതുകം ഉണർത്തിയത്. മഞ്ഞ, ചുവപ്പ്, പച്ച, ചാര നിറം എന്നിങ്ങനെ നാലുവർണങ്ങളിലുള്ള കായ്കളാണ് വാഴക്കുലയിലുള്ളത്. ചില കായ്കളിൽ രണ്ട് നിറങ്ങളുണ്ട്. പൂവറ്റൂർ പടിഞ്ഞാറ് സ്വദേശി രാമചന്ദ്രൻപിള്ളയിൽ നിന്നാണ് കുല വാങ്ങിയതെന്ന് ബിജു പറഞ്ഞു. ഇത് പഴുപ്പിച്ചപ്പോഴാണ് വിവിധനിറങ്ങൾ കണ്ട​ത്.