ശിവഗിരി പദയാത്ര വിളംബര സമ്മേളനം

Tuesday 16 December 2025 1:29 AM IST

കൊട്ടാരക്കര: ഗുരുധർമ്മ പ്രചരണ സംഘം കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആർ.ശങ്കറുടെ ജന്മഗ്രാമത്തിൽ നിന്നുള്ള ശിവഗിരി തീർത്ഥാടന പദയാത്ര വിളംബര സമ്മേളനം പെരുമ്പുഴയിൽ നടന്നു. ക്ളാപ്പന സുരേഷ് നയിച്ച പ്രാർത്ഥനാ സംഗമത്തിന് ശേഷം വിളംബര മഹാ സമ്മേളനം ശിവഗിരി മഠത്തിലെ സ്വാമി സത്യാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. സംഘം ചെയർമാൻ എഴുകോൺ രാജ്മോഹൻ അദ്ധ്യക്ഷനായി. ഗുരുദേവ ഭക്തയായ പെരുമ്പുഴ ഷീലാഭവനിൽ കെ.സത്യവതി അനുസ്മരണം സ്വാമി ദേശീയാകാനന്ദമയീ നിർവഹിച്ചു. സംഘം ജനറൽ സെക്രട്ടറി ബി.സ്വാമിനാഥൻ, ശാന്തിനി കുമാരൻ, ജി.ലാലു, ജി.മോഹൻ, എസ്.ഗീത, ഷീല, രഞ്ജിത, രഞ്ജിനി ദിലീപ് തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിൽ വിവിധ ജീവകാരുണ്യ പ്രവ‌ർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.