വാഹനങ്ങൾ കൂട്ടിയിടിച്ചു
Tuesday 16 December 2025 1:31 AM IST
കുന്നത്തൂർ: കൊല്ലം - തേനി ദേശീയപാതയിൽ പുന്നമൂടിന് സമീപം മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. പുന്നമൂട് സ്റ്റാൻഡിലെ പെട്ടി ഓട്ടോ ഡ്രൈവർ രാജീവിനെ (37) ഊക്കൻമുക്കിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടവാതുക്കലിന് പടിഞ്ഞാറ് പരുത്തിവിള ജംഗ്ഷനിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് അപകടം. ഭരണിക്കാവ് ഭാഗത്ത് നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന സെയിൽസ് വാഹനം പരുത്തിവിള ഭാഗത്ത് നിന്ന് വലത്തേക്ക് തിരിയാൻ കാത്തുകിടന്ന പെട്ടി ഓട്ടോയുടെ പിന്നിൽ ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട പെട്ടി ഓട്ടോ എതിർദിശയിൽ നിന്ന് വരികയായിരുന്ന കാറിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. അപകടത്തിൽ ഇരു വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.