ദേശീയ സെമിനാർ

Tuesday 16 December 2025 1:31 AM IST
ഫാത്തിമ മാതാ നാഷണൽ കോളേജും കേരള അക്കാഡമി ഒഫ് സയൻസസും ചേർന്ന് നടത്തിയ ദേശീയ സെമിനാർ പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സി.അരുണാചലം ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ഫാത്തിമ മാതാ നാഷണൽ കോളേജും കേരള അക്കാഡമി ഒഫ് സയൻസസും ചേർന്ന് നടത്തിയ ദേശീയ സെമിനാർ പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സി.അരുണാചലം ഉദ്ഘാടനം ചെയ്തു. കാനഡ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഡോ. റൊണാൾഡ് ഗെയർ ക്ലാരൻസ്, ഐ.സി.എ.ആർ നാഷണൽ ബ്യൂറോ ഒഫ് ഫിഷ് ജനറ്റിക്സ് റിസോഴ്സസ് ഡയറക്ടർ ഡോ. കാജൽ ചക്രവർത്തി, കോളേജ് മാനേജർ റവ. ഡോ. അഭിലാഷ് ഗ്രിഗറി, പ്രിൻസിപ്പൽ പ്രൊഫ. ഡോ.സിന്ധ്യ കാതറിൻ മൈക്കിൾ, കേരള അക്കാഡമി ഒഫ് സയൻസസ് പ്രസിഡന്റ് പ്രൊഫ.ഡോ.ജി.എം.നായർ, ഡോ.റെജി ജേക്കബ് തോമസ്, ഡോ.കെ.ബി. രമേശ്‌കുമാർ എന്നിവർ സംസാരിച്ചു.