വിജയദാസ് ഇനി ഗാന്ധിഭവൻ തണലിൽ
Tuesday 16 December 2025 1:31 AM IST
പത്തനാപുരം: തിരുവനന്തപുരം സ്വദേശിയായ വിജയദാസ് 32 വർഷത്തോളം വിദേശത്തായിരുന്നു ജോലി ചെയ്തിരുന്നത്. നാട്ടിലെത്തിയ വിജയദാസിനെ പതിമൂന്ന് വർഷം മുമ്പ് ഭാര്യയും മക്കളും ഉപേക്ഷിച്ചുപോയി. തുടർന്ന് വർക്കല നെടുങ്ങടം, അൻസാർ മൻസിലിൽ ആമിനയുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. അതിന് മുമ്പ് തന്നെ ഇയാളുടെ സ്വത്തുക്കളും ബാങ്ക് ബാലൻസും ഭാര്യയ്ക്കും മക്കൾക്കും നൽകിയെന്നാണ് പറയുന്നത്. ഇപ്പോൾ ആരോഗ്യപരമായ കാരണങ്ങളാൽ വിജയദാസിന് സ്വന്തം കാര്യങ്ങൾ പോലും ചെയ്യാൻ പരസഹായം ആവശ്യമായി വന്നിരിക്കുകയാണ്. ഭാര്യയെയും മക്കളെയും ബന്ധപ്പെടാൻ ശ്രമിച്ചിട്ട് കിട്ടാതെ വന്നപ്പോൾ തിരുവനന്തപുരം സോഷ്യൽ വെൽഫയർ ഡയറക്ടറെ വിവരം അറിയിക്കുകയും ഗാന്ധിഭവനിൽ എത്തിക്കുകയുമായിരുന്നു.