അഭയകേന്ദ്രത്തിന് സഹായം

Tuesday 16 December 2025 1:32 AM IST
അഭയകേന്ദ്രത്തിന് സഹായമെത്തിച്ച് തഴുത്തല നാഷണൽ പബ്ലിക് സ്കൂൾ

കൊല്ലം: തഴുത്തല നാഷണൽ പബ്ലിക് സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും നെടുമ്പന നവജീവൻ അഭയ കേന്ദ്രത്തിലെ അന്തേവാസികളായ അമ്മമാരെ സന്ദർശിച്ചു. യൂണിറ്റ് അംഗങ്ങൾ സമാഹരിച്ച നിത്യോപയോഗ സാധനങ്ങളും വസ്ത്രങ്ങളും ഭക്ഷണ പദാർത്ഥങ്ങളും അഭയകേന്ദ്രത്തിന് കൈമാറി. ജീവിതത്തിലെ ഒറ്റപ്പെടലും വാർദ്ധക്യവും എത്രത്തോളം വേദനാജനകമാണെന്ന് മനസിലാക്കാനും ഇത്തരം ആളുകളെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നുള്ള സന്ദേശം കുട്ടികൾക്ക് നൽകാൻ സന്ദർശനത്തിലൂടെ ഉപകരിക്കുമെന്ന് സ്കൗട്ട് ആൻഡ് ഗൈഡ്സ് കമ്മിഷണറും സ്കൂൾ ചെയർമാനുമായ ഡോ. കെ.കെ.ഷാജഹാൻ പറഞ്ഞു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ നാസിം സെയ്ൻ, സ്കൗട്ട് ആൻഡ് ഗൈഡ്സ് കോ ഓർഡിനേറ്റേഴ്സ് എന്നിവർ പങ്കെടുത്തു.