വയലാർ-കമുകറ പുരസ്കാരം രമേശ് നാരായണന്

Tuesday 16 December 2025 2:42 AM IST

തിരുവനന്തപുരം: ഈ വർഷത്തെ വയലാർ-കമുകറ പുരുഷോത്തമൻ പുരസ്‌കാരം സംഗീത സംവിധായകൻ രമേശ് നാരായണന്. 11,111രൂപയും, പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. വയലാർ രാമവർമ്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ പുരസ്കാരമാണ് ഇതെന്ന് സെക്രട്ടറി മണക്കാട് രാമചന്ദ്രൻ,മുക്കംപാലമൂട് രാധാകൃഷ്‌ണൻ,ജി.വിജയകുമാർ,ഗോപാൻ ശാസ്‌തമംഗലം തുടങ്ങിയവർ പത്രസമ്മേളനത്തിൽ അറിയിച്ചു.ജൂറി അംഗങ്ങളായ സൂര്യകൃഷ്‌ണമൂർത്തി,ഡോ.ജോർജ്ജ് ഓണക്കൂർ,ഡോ.എം.ആർ തമ്പാൻ എന്നിവരടങ്ങിയ കമ്മിറ്റിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.20ന് വൈകിട്ട് 5.30ന് കാർത്തിക തിരുനാൾ തിയേറ്ററിൽ നടക്കുന്ന കമുകറ പുരുഷോത്തമൻ അനുസ്‌മരണ സമ്മേളനത്തിൽ മന്ത്രി ജി.ആർ.അനിൽ പുരസ്കാരം സമ്മാനിക്കും.