വയനാട് പച്ചിലക്കാട്ട് കടുവയിറങ്ങി

Tuesday 16 December 2025 2:50 AM IST

കൽപ്പറ്റ: വയനാട്ടിൽ പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പച്ചിലക്കാട് പഠിക്കംവയലിൽ കടുവയെ കണ്ടെത്തി. ഇന്നലെ രാവിലെ 9 മണിയോടെ പഠിക്കംവയൽ ഉന്നതിയിലെ ബിനുവും കൂട്ടരുമാണ് കടുവയെ കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കമ്പളക്കാട് പൊലീസും വെള്ളമുണ്ട ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പരിശോധനയിൽ കാൽപ്പാടുകൾ കണ്ടെത്തി. പിന്നീട് പ്രദേശത്ത് ഡ്രോൺ ഉപയോഗിച്ച് പരിശോധനയും നടത്തി. വനം വകുപ്പിന്റെ ഹെലി ക്യാമിൽ കടുവയുടെ ദൃശ്യം പതിഞ്ഞു. ഇതോടെ പ്രദേശത്ത് കൂട് സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. ആർ.ആർ.ടി സംഘവും വനംവകുപ്പും പൊലീസും പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്.