മുനി നാരായണ പ്രസാദ് ഗുരുദേവ ശിഷ്യ പരമ്പരയിലെ മഹാൻ: സ്വാമി സച്ചിദാനന്ദ 

Tuesday 16 December 2025 3:01 AM IST

വർക്കല: അദ്ധ്യാത്മ സാധകന്മാർക്കും ആത്മീയപഥത്തിൽ സഞ്ചരിക്കുന്നവർക്കും സർവോപരി ഗുരുദേവന്റെ മാർഗ്ഗത്തെ അനുധാവനം ചെയ്യുന്നവർക്കും മുനി നാരായണ പ്രസാദിന്റെ സംഭാവനകൾ വില മതിക്കാനാവാത്തതതാണെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്‌ സ്വാമി സച്ചിദാനന്ദ പറഞ്ഞു. വർക്കല നാരായണ ഗുരുകുലത്തിൽ ഗുരുകുലാദ്ധ്യക്ഷൻ ഗുരു മുനി നാരായണ പ്രസാദിന്റെ 88-ാമത് ജന്മദിനാഘോഷ സംഗമത്തിൽ ആശംസകൾ നേർന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം.

. നടരാജ ഗുരുവിന്റെയും ഗുരു നിത്യ ചൈതന്യ യതിയുടെയും പിൻഗാമിയായിരുന്നു

കൊണ്ട് നാരായണ ഗുരുകുലത്തെ നയിച്ച അദ്ധ്യാത്മ ആചാര്യനും ഗുരുദേവ ശിഷ്യ പ്രശിഷ്യ പരമ്പരയിലെ മഹാനുമാണ് മുനി നാരായണ പ്രസാദെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. നാരായണ ഗുരുകുലം റെഗുലേറ്റിംഗ് സെക്രട്ടറി സ്വാമി ത്യാഗീശ്വരൻ,ശിവഗിരി മഠം തന്ത്രി സ്വാമി ശിവനാരായണ തീർത്ഥ, സ്വാമി തന്മയ, സ്വാമി മന്ത്ര ചൈതന്യ, സ്വാമിനി ത്യാഗീശ്വരി,ഡോ .എസ് .ഓമന, ഡോ. പി .കെ. സാബു, ടി.ആർ. റെജികുമാർ,അഡ്വ. വി. എഫ് .അരുണ കുമാരി, ശൈല, ഡോ. റാണി ജയചന്ദ്രൻ, സ്മരൺ,കെ. പി .ലീലാമണി, ടി. ജി. ചന്ദ്രവല്ലി,പി .കെ .തങ്കമ്മ, മോഹൻകുമാർ, സുജൻ മേലുകാവ്, രാജേഷ് അടിമാലി, മാസ്റ്റർ ആത്മാനന്ദ് എന്നിവർ ആശംസകൾ നേർന്നു

ഫോട്ടോ: വർക്കല നാരായണ ഗുരുകുലാദ്ധ്യക്ഷൻ ഗുരു മുനി നാരായണ പ്രസാദിന്റെ 88-ാമത് ജന്മദിനാഘോഷ സംഗമത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്‌ സ്വാമി സച്ചിദാനന്ദ കേക്ക് മുറിക്കുന്നു. സ്വാമി ത്യാഗീശ്വരൻ, സ്വാമി മന്ത്റചൈതന്യ, സ്വാമി ശിവനാരായണതീർത്ഥ എന്നിവർ സമീപം