ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; നാലുപേർക്ക് പരിക്ക്, ഒരാളുടെ കാൽ അറ്റുപോയി
Tuesday 16 December 2025 7:03 AM IST
പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. പത്തനംതിട്ട വടശേരിക്കരയിലാണ് സംഭവം. ആന്ധ്രയിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു.
ബസ് നിയന്ത്രണം വിട്ട് ഒരു വശത്തേയ്ക്ക് മറിഞ്ഞതാണ് അപകടത്തിന് കാരണമായത്. 49 പേരാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ നാല് തീർത്ഥാടകരെ റാന്നി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. ഇതിൽ ഒരാളുടെ കാൽ അറ്റുപോയെന്ന് അധികൃതർ പറഞ്ഞു.