'ആ പീഡനത്തിന്റെ കണ്ടന്റ് ഒരു തേയില കമ്പനി പരസ്യമാക്കി, അഭിനയിക്കാൻ പറഞ്ഞപ്പോൾ ലക്ഷങ്ങൾ വാങ്ങി നടിയത് ചെയ്തു'
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ പിന്തുണച്ചുകൊണ്ട് പല തവണ സംവിധായകൻ അഖിൽ മാരാർ രംഗത്തെത്തിയിരുന്നു. അതിജീവിതയെ അപമാനിച്ചുകൊണ്ട് വീണ്ടും ഫേസ്ബുക്ക് കുറിപ്പുമായി എത്തിയിരിക്കുകയാണ് അഖിൽ മാരാർ.
കേരളത്തിലെ ആദ്യത്തെ പീഡനമൊന്നുമല്ലിതെന്ന് കുറിപ്പിൽ പറയുന്നു. പീഡനം നടന്ന് ഒരു മാസം കഴിഞ്ഞപ്പോൾ ആ പീഡനത്തിന്റെ കണ്ടന്റ് ഒരു തേയില കമ്പനി പരസ്യമാക്കി ഈ നടിയോട് അഭിനയിക്കാൻ പറഞ്ഞപ്പോൾ ലക്ഷങ്ങൾ വാങ്ങി അവരത് ചെയ്തുവെന്നും അഖിൽ മാരാർ കുറിച്ചു.
കേരളത്തിലെ ഏതെങ്കിലും സ്ത്രീകൾക്ക് വേണ്ടിയുള്ള പോരാട്ടമാണെങ്കിൽ ഇത് മനസിലാക്കാമെന്നും എന്നാൽ കേവലം ദിലീപിനെ തകർക്കുക എന്ന ഒരൊറ്റ ലക്ഷ്യമാണ് ഇവർക്ക് പിന്നിലുള്ളതെന്നും അഖിൽ മാരാർ ആരോപിക്കുന്നു.
വിരോധം തോന്നിയ ഒരുവനെ ഇല്ലാതാക്കാൻ പെണ്ണ് കളിച്ച കളിയാണ് ഇതെന്നും നിങ്ങളുടെ പിന്തുണയുടെ ഒരു തരി പോലും ഇതിന് പിന്നിലുള്ള വിഷങ്ങൾക്ക് കൊടുക്കരുതെന്നും പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
കഷായം കൊടുത്തു കാമുകനെ കൊന്ന ഗ്രീഷ്മയുടെ അതെ മനസുമായി അല്ലെങ്കിൽ പണത്തിനു വേണ്ടി കുടുംബത്തെ മുഴുവൻ കൊന്ന ജോളിയുടെ മനസുമായി സ്ത്രീ രൂപം അണിഞ്ഞ കുറെയെണ്ണം കോടതി വിധി വന്ന ശേഷം 8 വർഷം മുൻപ് മിനഞ്ഞെടുത്ത കഥയുടെ ബാക്കി ഭാഗം ആയി ഇറങ്ങിയിട്ടുണ്ട്...
മാദ്ധ്യമ വാർത്തകൾ കേട്ട് തെറ്റിദ്ധരിച്ചു ഇവളുമാരെ പിന്തുണച്ച കേരളത്തിലെ ലക്ഷ കണക്കിന് അമ്മമാരു സഹോദരിമാരുമുണ്ട്.. അവർ ഞാൻ പറയുന്ന സത്യം അറിയണം..
കേരളത്തിലെ സ്ത്രീകളെ മുൻ നിർത്തി ഒരിക്കൽ ശബരി മല തകർക്കാൻ ഇറങ്ങിയ അതെ ജന്മങ്ങൾ.. നമ്മുടെ പുതു തലമുറയിലെ പെൺ കുഞ്ഞുങ്ങളുടെ ഭാവി തകർക്കാൻ ചുംബന സമരമായി ഇറങ്ങിയ അതെ ജന്മങ്ങൾ.. "അയ്യപ്പൻ എന്തിനാ ഞങളുടെ കാലിന്റെ ഇടയിൽ നോക്കുന്നത് " എന്ന ഫ്ലക്സ് ബോർഡ് പിടിച്ച അതെ ഫെമിനിച്ചികൾ..
കുടുംബങ്ങളുടെ ധാർമിക വികാരം മുതലെടുത്തു ഒരുവനെ തകർക്കാൻ ഇറങ്ങിയാൽ വിട്ട് കൊടുക്കണോ..?
കേരളത്തിൽ ഈ വർഷം മാത്രം 2486 ബലാൽ സംഗ കേസുകൾ രെജിസ്റ്റർ ചെയ്തിട്ടുണ്ട്.. പരാതി നൽകാതെ പോയത് വേറെ..
ഇവളുമാരിൽ ആരെങ്കിലും ഒരാൾ നാളിതുവരെ കേരളത്തിലെ ഏതെങ്കിലും സ്ത്രീകൾക്ക് വേണ്ടി സംസാരിച്ചിട്ടുണ്ടോ..
കേരളത്തിൽ അതിജീവനത്തിനായി ബുദ്ധിമുട്ടുന്ന ദിവസേന കൂലി വേല ചെയ്തും.. തൊഴിലുറപ്പ് ചെയ്തും കുടുംബം നോക്കുന്ന സ്ത്രീകളെ കണ്ടാൽ ഇവളുമാർ ഒന്ന് ചിരിക്കുമോ..?
ജനിച്ചു വീണ കുഞ്ഞിന് മാരക രോഗങ്ങൾ ഉള്ള അല്ലെങ്കിൽ ഭിന്ന ശേഷിയിൽ പിറന്ന മക്കളെ പൊന്ന് പോലെ നോക്കി ജീവിക്കുന്ന അമ്മമാരുടെ പോരാട്ടം ഇവളുമാർക്ക് ചിന്തിക്കാൻ പറ്റുമോ..?
കേരളത്തിൽ ആദ്യത്തെ പീഡനം ഒന്നുമല്ല ഇത്.. പീഡനം നടന്നു ഒരു മാസം കഴിഞ്ഞപ്പോൾ ആ പീഡനത്തിന്റെ കണ്ടന്റ് ഒരു തേയില കമ്പനി പരസ്യമാക്കി ഈ നടിയോട് അഭിനയിക്കാൻ പറഞ്ഞപ്പോൾ ലക്ഷങ്ങൾ വാങ്ങി അവരത് ചെയ്തു.. കഴിഞ്ഞ രണ്ട് മാസം മുൻപ് അമേരിക്കൻ ഷോ കഴിഞ്ഞു വന്ന നടി എന്തോ അന്ന് മുതൽ ജീവിതം തകർന്ന് തരിപ്പണമായി കഴിയുന്നു എന്നൊക്കെ പറഞ്ഞു കരയുന്ന കുറെയെണ്ണം ആദ്യം പോയി സ്ത്രീകളുടെ യഥാർത്ഥ പോരാട്ടം തിരിച്ചറിയാൻ പഠിക്ക്..
കേരളത്തിലെ ഏതെങ്കിലും സ്ത്രീകൾക്ക് വേണ്ടിയുള്ള പോരാട്ടമാണെങ്കിൽ ഇത് മനസിലാക്കാം.. എന്നാൽ കേവലം ദിലീപിനെ തകർക്കുക എന്ന ഒരൊറ്റ ലക്ഷ്യമാണ് ഇവർക്ക് പിന്നിൽ.. ആരാണ് ഈ ഫണ്ട് ഇവർക്ക് കൊടുക്കുന്നത്.. ഇവളുമാരുടെ ഒരു നീക്കത്തിലും മാനവും മര്യാദയ്ക്കും കൂടുമ്പം നോക്കി ജീവിക്കുന്ന ഒരു സ്ത്രീ പോലും പോയി വീഴല്ലേ എന്ന് അപേക്ഷിക്കുകയാണ്..
കോടികൾ സമ്പാദിച്ച അതി ജീവിതയ്ക്ക് കേസ് നടത്താൻ പണം ഇല്ലെന്ന് പ്രചരിപ്പിക്കുന്നത് ഏത് വിധേനയും ഒരു പിരിവിനുള്ള വക തപ്പിയാണ്.. നാട്ടുകാരുടെ പണം പിരിച്ചു പുട്ടടിക്കാൻ കേമിയായ കല്ലിങ്കൽകാരി ആണല്ലോ കൂടെ ഉള്ളത്...
ഭാര്യയെ ഉപേക്ഷിച്ചു നടിയെ ഉപദ്രവിച്ച ക്രൂരനായ ദിലീപ്.. ഈ കഥ ആര് സൃഷ്ട്ടിച്ചതാണെന്നും അതിൽ ആരൊക്കെ അഭിനയിച്ചു എന്നും കൂടുതൽ വ്യക്തമാകണമെങ്കിൽ രണ്ടാം പ്രതി മാർട്ടിന്റെ വെളിപ്പെടുത്തൽ കേട്ടാൽ മതി...
8 കേസിൽ പ്രതിയായ പൾസർ സുനി പറയുന്ന കള്ള മൊഴികളെക്കാൾ വ്യക്തത ഉണ്ട് ഒരു പെറ്റി കേസിൽ പോലും പ്രതി ആയിട്ടില്ലാത്ത ഡ്രൈവർ മാർട്ടിൻ വ്യക്തമാകുന്ന കാര്യങ്ങൾക്ക്..
വിധി പുറത്തു വന്ന് ജനം ചർച്ച ചെയ്യും എന്ന് കണ്ടപ്പോൾ അതി ജീവിതയും ടീമും വീണ്ടും ഫേസ് ബുക്ക് പോസ്റ്റ് മായി ഇറങ്ങിയത് പോലും വ്യക്തമായ പ്ലാനിങ് ആണ്...
ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത കുറെ കെട്ടി ചമച്ച തെളിവുകളുമായി പോയാൽ ഹൈകോടതി ഇതെടുത്തു ദൂരെ എറിയും എന്ന് ഇവർക്കറിയാം.. പക്ഷെ കഴിഞ്ഞ എട്ടര വർഷം കളിച്ച നാറിയ അതെ കളി കുറെ നാൾ ഹൈകോടതിയുടെ പേരിൽ തുടരാം..
പ്രിയപ്പെട്ട അമ്മമാരെ സഹോദരിമാരെ നാളിത് വരെ ഞാൻ പറഞ്ഞത് സത്യമാണെന്നു നിങ്ങൾ വിശ്വസിച്ചെങ്കിൽ എന്റെ ഉള്ളിൽ സത്യം ഉണ്ടെന്ന് നിങ്ങൾ വിശ്വസിക്കുന്നെങ്കിൽ ഞാൻ ഉറപ്പിച്ചു പറയുന്നു.. വിരോധം തോന്നിയ ഒരുവനെ ഇല്ലാതാക്കാൻ പെണ്ണ് കളിച്ച കളിയാണ് ഇത്..
നിങ്ങളുടെ പിന്തുണയുടെ ഒരു തരി പോലും ഇതിന് പിന്നിലുള്ള വിഷങ്ങൾക്ക് കൊടുക്കരുത്..
NB : എന്നെ ചൊറിയാൻ വരല്ലേ പുരോഗമന
ഫെമിനിച്ചികളെ.....