'തലയിൽ ക്രിസ്മസ് ട്രീ'; വെെറലായി പുതിയ ഹെയർ സ്റ്റൈൽ, വീഡിയോ കണ്ടത് കോടിക്കണക്കിന് പേർ
Tuesday 16 December 2025 3:15 PM IST
ക്രിസ്മസ് ഇങ്ങെത്തി. പുൽക്കൂടും ക്രിസ്മസ് ട്രീയും അലങ്കരിക്കുന്ന തിരക്കിലാണ് ആളുകൾ. അതിനിടെ മുടിയിൽ ഒരു ക്രിസ്മസ് ട്രീ പണിയുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഒരു കുട്ടിയുടെ തല മുടിയിലാണ് ക്രിസ്മസ് ട്രീ വയ്ക്കുന്നത്. ഇതിനായി ആദ്യം ഒരു പ്ലാസ്റ്റിക് കുപ്പി വച്ച് മുടി മുകളിലേക്ക് കെട്ടിവച്ചശേഷം അതിൽ അലങ്കാര പണികൾ ചെയ്യുന്നത് വീഡിയോയിൽ കാണാം. ഒടുവിൽ ചെറിയ ലെെറ്റുകളും അതിൽ തെളിയിക്കുന്നുണ്ട്. വീഡിയോയ്ക്ക് നിരവധി കമന്റും ലെെക്കും ലഭിക്കുന്നുണ്ട്.
'പുതിയ ക്രിസ്മസ് ട്രീയാണോ?', 'ഈ കണക്കിന് ദീപാവലി വല്ലോം ആയിരുന്നെങ്കിൽ തിരിയിട്ട് കത്തിച്ചേനെ', 'ക്രിസ്മസിന് പുതിയ ഹെയർ സ്റ്റൈൽ', 'നല്ല ഐഡിയ,' 'തലയിൽ ക്രിസ്മസ് ട്രീയോ' - ഇങ്ങനെ പോകുന്നു കമന്റുകൾ. വീഡിയോ ഇതിനോടകം 42മില്യൺ വ്യൂസ് സ്വന്തമാക്കി കഴിഞ്ഞു.