അടുക്കളത്തോട്ടം പദ്ധതി
Tuesday 16 December 2025 4:49 PM IST
അങ്കമാലി: കർഷകഭേരി പ്രവർത്തനത്തിന്റെ ഭാഗമായി ജനാധിപത്യ മഹിളാ അസോസിയേഷൻ കറുകുറ്റി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരമറ്റത്ത് ബൈജു പറപ്പിള്ളിയുടെ വസതിയിൽ അടുക്കളത്തോട്ടം പദ്ധതി ആരംഭിച്ചു. സി.പി.എം ലോക്കൽ കമ്മിറ്റിയംഗം കെ.പി.അനീഷ് പദ്ധതി ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് രനിത ഷാബു അദ്ധ്യക്ഷയായി. ടെസ്സി പോൾ, മേരി ആന്റണി, ജയശ്രീ ബാലകൃഷ്ണൻ, ടി.സോമൻ, രഞ്ജിനി പ്രകാശൻ, ഓമന വിജയൻ തുടങ്ങിയവർ പങ്കെടുത്തു.