കേരളം അതിജീവിതയ്ക്ക് ഒപ്പമെന്ന് മുഖ്യമന്ത്രി​

Wednesday 17 December 2025 12:24 AM IST

തിരുവനന്തപുരം: നടിയെ അക്രമിച്ച കേസിൽ വിധി വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ അതിജീവിത സന്ദർശിച്ചു. ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. കേരള ജനത ഒപ്പമുണ്ടെന്നും സർക്കാർ ഉടൻ അപ്പീലിന് പോകുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. പ്രതി മാർട്ടിന്റെ വീഡിയോയ്ക്കെതിരെ സർക്കാർ നടപടി എടുക്കുമെന്നും വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ഉത്തരവിനെതിരായ പ്രോസിക്യൂഷന്റെ അപ്പീൽ നടപടികൾ തുടങ്ങി. എട്ടാം പ്രതി ദിലീപടക്കമുള്ളവരെ വെറുതെവിട്ട നടപടിയെയാണ് പ്രധാനമായും ചോദ്യം ചെയ്യുന്നത്. കേസിലെ അപ്പീൽ സാദ്ധ്യതകൾ വ്യക്തമാക്കുന്ന റിപ്പോർട്ട് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ തയ്യാറാക്കി.