തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ കേരളയുടെ നേതൃത്വത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2026 ജനുവരി സെഷൻ പ്രവേശനത്തിനായി വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറുമാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ്, ഒരു വർഷം ദൈർഘ്യമുള്ള ഡിപ്ലോമ, രണ്ടു വർഷം ദൈർഘ്യമുള്ള അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്‌സുകൾ എന്നിവ ഉൾപ്പെടുന്നു. യോഗ, കൗൺസലിംഗ് സൈക്കോളജി, ലോജിസ്റ്റിക് ആൻഡ് ഷിപ്പിംഗ് മാനേജ്‌മെന്റ്, ബ്യൂട്ടികെയർ, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, ആയുർവേദ പഞ്ചകർമ്മ അസിസ്റ്റന്റ്, ഹോസ്പിറ്റൽ മാനേജ്‌മെന്റ് തുടങ്ങിയ വിവിധ മേഖലകളിലായി അമ്പതിലധികം കോഴ്‌സുകളിലേക്കാണ് വിജ്ഞാപനം. https://app.srccc.in/ register എന്ന ലിങ്കിലൂടെ ഡിസംബർ 31 വരെ അപേക്ഷ സമർപ്പിക്കാം. വിശദാംശങ്ങൾക്കായി www.srccc.in സന്ദർശിക്കുക. ഫോൺ: 04712325101, 8281114464.
ഓർമിക്കാൻ....
1. CLAT ഫലം ഇന്ന്:- നാഷണൽ യൂണിവേഴ്സിറ്റികൾ ഉൾപ്പെടെയുള്ള വിവിധ ലാ കോളേജുകളിലെ യു.ജി, പി.ജി നിയമ പ്രോഗ്രാം പ്രവേശനത്തിനുള്ള കോമൺ ലാ അഡ്മിഷൻ ടെസ്റ്റ് 2026 ഫലം ഇന്ന് പ്രസിദ്ധീകരിക്കും. വെബ്സൈറ്റ്: consortiumofnlus.ac.in.
2. സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് നാളെ:- എൻ.ടി.എ നടത്തുന്ന സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് ഡിസംബർ 2025 പരീക്ഷ 18ന് രാവിലെ 9 മുതൽ 12 വരെ. അഡ്മിഷൻ ടിക്കറ്റ് വെബ്സൈറ്റിൽ. വെബ്സൈറ്റ്: csirnet.nta.nic.in.
എൽ എൽ.എം താത്കാലിക അലോട്ട്മെന്റ് ലിസ്റ്റ്
2025-26 അദ്ധ്യയന വർഷ എൽ എൽ. എം കോഴ്സിലേക്കുളള രണ്ടാംഘട്ട താത്കാലിക അലോട്ട്മെന്റ് www.cee kerala.gov.ingmൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റ് സംബന്ധിച്ച സാധുവായ പരാതികളുണ്ടെങ്കിൽ ceekinfo.cee@keralagov.in മുഖാന്തരം ഇന്ന് ഉച്ചയ്ക്ക് രണ്ടിനുള്ളിൽ അറിയിക്കണം.