അക്കൗണ്ടിംഗ് ശില്പശാല

Wednesday 17 December 2025 12:21 AM IST

കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോസ്റ്റ് ആൻഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റ്‌സിന്റെ സുസ്ഥിര മാർഗനിർദ്ദേശ ഭരണ സമിതിയും കൊച്ചി ഘടകവും ചേർന്ന് സംഘടിപ്പിച്ച ശില്പശാല വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്തു. എ.വി.എസ്.എൻ മൂർത്തി, വിജയ കിരൺ അഗസ്ത്യ, പ്രവീൺ കുമാർ, ജോർജ് പി. മാത്യു, മുൻജി രാമമോഹൻ റാവു, വെങ്കിടേശ്വര രാമകൃഷ്ണൻ, സച്ചിദാനന്ദൻ ടി.പി, അപർണ വിജയകുമാർ, ഗോകുൽ ടി.ജി, ആർ. രഞ്ജിനി, എസ്. അരുൺ കുമാർ എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ പ്രാവീണ്യമുള്ള കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു.