റോഡ് സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു
Wednesday 17 December 2025 1:23 AM IST
കൊച്ചി: എറണാകുളം മോട്ടോർ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തിൽ വണ്ടർലാ അമ്യൂസ്‌മെന്റ് പാർക്കിന്റെ സഹകരണത്തോടെ വണ്ടർലായിൽ റോഡ് സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു. എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ബിജു ഐസക് അദ്ധ്യക്ഷനായ ചടങ്ങ് വണ്ടർലാ പാർക്ക് ഹെഡ് കെ.യു. നിതീഷ് ഉദ്ഘാടനം ചെയ്തു. റോഡ് സുരക്ഷ നാടിന്റെ സുരക്ഷയാണെന്നും ഓരോ വ്യക്തിയും സ്വമേധയാ തീരുമാനിക്കുന്നിടത്തെ റോഡ് സുരക്ഷാ സാദ്ധ്യമാകുകയുള്ളുവെന്നും ബിജു ഐസക് പറഞ്ഞു. വണ്ടർലാ ഓപ്പറേഷൻസ് ഹെഡ് നിജി തോമസ് ആശംസകൾ നേർന്നു. മോട്ടോർ വാഹന വകുപ്പ് ഇൻസ്‌പെക്ടർ എൻ. വിനോദ് കുമാർ റോഡ് സുരക്ഷാ ക്ലാസ് നയിച്ചു. എ.എം.വി.ഐ ദിപു പോൾ റോഡ് സുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.