നൊബേൽ ജേതാവ് കുസാറ്റിൽ
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) സംഘടിപ്പിക്കുന്ന എമിനന്റ് സ്കോളർ ലക്ചറിൽ രസതന്ത്രത്തിൽ നൊബേൽ സമ്മാന ജേതാവും കൊളംബിയ സർവകലാശാല ഇർവിംഗ് മെഡിക്കൽ സെന്ററിലെ പ്രൊഫസറുമായ ഡോ. ജോആകിം ഫ്രാങ്കിന്റെ പ്രഭാഷണം നാളെ വൈകിട്ട് 3:30ന്. കുസാറ്റ് സെമിനാർ കോംപ്ലക്സിലാണ് പ്രഭാഷണം. സെൽ ബയോളജിസ്റ്റും ജോർജ് ഇ. പാലാഡെ യൂണിവേഴ്സിറ്റി പ്രൊഫസറുമായ ഡോ.ഭാനു പി. ജെനയും പരിപാടിയിൽ പ്രഭാഷണം നടത്തും. കുസാറ്റ് വൈസ് ചാൻസലർ ഡോ.എം. ജൂനൈദ് ബുഷിരിയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ സർവകലാശാലയിലെ വിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുക്കും.