സങ്കേതികവിദ്യ സമ്മേളനം

Wednesday 17 December 2025 1:25 AM IST

കൊച്ചി: ഐ ട്രിപ്പിൾ ഇ മൈക്രോവേവ്‌സ്, ആന്റിനാസ് ആൻഡ് പ്രൊപ്പഗേഷൻ കോൺഫറൻസ് (മാപ്‌കോൺ) ലുലു ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. വി നാരായണൻ ഉദ്ഘാടനം ചെയ്തു. ഡി.ആർ.ഡി.ഒയിലെ ഡോ. ബി.കെ ദാസ് മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. ജവാദ് സിദ്ദീഖി, ജാസിം ഗ്രോസിംഗർ, പ്രൊഫ. ബി.എസ്. മനോജ്, ഗൗതം ചതോപാധ്യയ, കിസ്റ്റഫർ ഫ്യുമിക്‌സ്, ദീപാങ്കർ ബാനർജി, പ്രൊഫ. ചിന്മയ് സാഹ, യഹിയ എം. അൻതാർ, അശുതോഷ് കേദാർ എന്നിവർ സംസാരിച്ചു. 40 രാജ്യങ്ങളിൽ നിന്നായി 1,500ലധികം പേർ പങ്കെടുക്കുന്നുണ്ട്. ഐ.എസ്.ആർ.ഒ., ഡി.ആർ.ഡി.ഒ, ഐ.ഐ.എസ്.ടി തുടങ്ങിയ ഗവേഷണ കേന്ദ്രങ്ങൾ, വ്യവസായങ്ങൾ, സ്റ്റാർട്ടപ്പുകൾ, വിദ്യാർത്ഥികൾ എന്നിവർ സമ്മേളനത്തിലുണ്ട്.