ഐ.ബൈ ഇൻഫോപാർക്കിൽ

Wednesday 17 December 2025 2:26 AM IST

കൊച്ചി: ഫിൻടെക്ക് സ്റ്റാർട്ടപ്പ് കമ്പനിയായ ഐ.വി.ബി.എമ്മിന്റെ മൂന്നാമത്തെ ഓഫീസ് എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനിലെ കോ വർക്കിംഗ് സ്‌പേസായ ഐ.ബൈ ഇൻഫോപാർക്കിൽ ആരംഭിച്ചു. പാണക്കാട് സയ്യിദ് മുനവ്വറലി ഷിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. അഞ്ചുവർഷം മുമ്പ് രണ്ടുപേരുമായി ആരംഭിച്ച കമ്പനിയിൽ നൂറോളം ജീവനക്കാരുണ്ട്. മാനേജിംഗ് ഡയറക്ടർ ജാഫർ സാദിക്, ഗൾഫിലെ ഗവൺമെന്റ് റിലേഷൻസ് സ്ട്രാറ്റജിസ്റ്റ് ഫഹദ് സറാജ് അൽ ശരീഫ് അൽ ഖുറേഷി, ടെക്‌നോപാർക്ക് മുൻ ഡയറക്ടർ ബോർഡ് അംഗം രഞ്ജിത്ത് ബാലൻ, അഡ്വ. മുഹമ്മദ് ഷാ, ക്യാറ്റ് പ്രൊഡക്ഷൻസ് സി.ഇ.ഒ അമർനാഥ് ശങ്കർ, അഡ്വ. സക്കീർ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു.