കേരളസർവകലാശാല പുനഃപരീക്ഷ

Wednesday 17 December 2025 12:00 AM IST

ഡിസംബർ മൂന്നിന് നടത്തിയതും റദ്ദാക്കിയതുമായ അഞ്ചാം സെമസ്​റ്റർ ബി.എസ്‌സി ബോട്ടണി പുനഃപരീക്ഷ ജനുവരി 13 ന് നടത്തും. സമയത്തിനും പരീക്ഷാ കേന്ദ്രത്തിനും മാറ്റമില്ല.

നാലാം സെമസ്​റ്റർ ബി.എ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ജനുവരി 21 ന് ആരംഭിക്കുന്ന ഏഴാം സെമസ്​റ്റർ ഇന്റഗ്രേ​റ്റഡ് പഞ്ചവത്സര ബി.എ/ബി.കോം/ബി.ബി.എ എൽഎൽ.ബി ബിരുദ പരീക്ഷകൾക്ക് പിഴകൂടാതെ 22 വരെയും 150 രൂപ പിഴയോടെ 26 വരെയും 400 രൂപ പിഴയോടെ 29 വരെയും അപേക്ഷിക്കാം.

വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തിയ നാലാം സെമസ്​റ്റർ എം.എ മലയാളം പരീക്ഷയുടെ വൈവവോസി 17 ന് നടത്തും.

വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തിയ നാലാം സെമസ്​റ്റർ എം.എ സോഷ്യോളജി പരീക്ഷയുടെ വൈവവോസി 22 ന് നടത്തും.

എലിജിബിലി​റ്റി സർട്ടിഫിക്ക​റ്റ്, മൈഗ്രേഷൻ സർട്ടിഫിക്ക​റ്റ്, ട്രാൻസ്‌ക്രിപ്റ്റ് ഒഫ് മാർക്സ്, പ്രോഗ്രാം ക്യാൻസലേഷൻ സർട്ടിഫിക്ക​റ്റ്, ഒറിജിനൽ ഡിഗ്രി സർട്ടിഫിക്ക​റ്റ്, സ്‌പെഷ്യൽ സർട്ടിഫിക്ക​റ്റ് അഫിലിയേഷൻ സർട്ടിഫിക്ക​റ്റ് , മീഡിയം ഒഫ് ഇൻസ്ട്രക്ഷൻ സർട്ടിഫിക്ക​റ്റ്, ടി.സി. നോട്ട് ഇഷ്യൂഡ് , സ്‌പെഷ്യൽ സർട്ടിഫിക്ക​റ്റ്, പ്രോഗ്രാം ഡ്യൂറേഷൻ സർട്ടിഫിക്ക​റ്റ്, സ്‌പെഷ്യൽ സർട്ടിഫിക്ക​റ്റ് – ഇന്റേണൽ ഇക്വലൻസി സർട്ടിഫിക്ക​റ്റ്, കോളേജ് ട്രാൻസ്ഫർ സർവകലാശാല ഉത്തരവ് എന്നിവയ്ക്ക് ഓഫ്‌ലൈനായും അപേക്ഷിക്കാം. കഴിഞ്ഞ 10മുതൽ ഇവ ഓൺലൈനാക്കിയിരുന്നു.