പി.എസ്.സി അഭിമുഖം
പുരാവസ്തു വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 527/2023) തസ്തികയിലേക്ക് 17,19 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.18ന് നടക്കേണ്ടിയിരുന്ന അഭിമുഖമാണ് 19ലേക്ക് മാറ്റിയത്. കൂടുതൽ വിവരങ്ങൾക്ക് ജി.ആർ.4.ബി വിഭാഗവുമായി ബന്ധപ്പെടണം (0471 2546418). കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) കൊമേഴ്സ് (കാറ്റഗറി നമ്പർ 127/2024) തസ്തികയുടെ രണ്ടാംഘട്ട അഭിമുഖം 18ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക് ജി.ആർ.5 വിഭാഗവുമായി ബന്ധപ്പെടണം (0471 2546439).
പ്രമാണപരിശോധന
പൊതുമരാമത്ത്/ജലസേചന വകുപ്പിൽ ഓവർസിയർ/ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2 (സിവിൽ) (കാറ്റഗറി നമ്പർ 08/2024) തസ്തികയുടെ സാധ്യതാപട്ടികയിലുൾപ്പെട്ടവർക്ക് 22ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും.
ഒ.എം.ആർ പരീക്ഷ
കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ (ടി.പി.യൂണിറ്റ്) ജൂനിയർ ടൈം കീപ്പർ (എൽ.സി./എ.ഐ.) (കാറ്റഗറി നമ്പർ 55/2025), ഹാൻഡിക്രാഫ്ട്സ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഒഫ് കേരള ലിമിറ്റഡിൽ സെയിൽസ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 62/2025) തസ്തികകളിലേക്ക് 29ന് രാവിലെ 7 മുതൽ 8.50 വരെ ഒ.എം.ആർ പരീക്ഷ നടത്തും. കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിൽ സയന്റിഫിക് ഓഫീസർ (കാറ്റഗറി നമ്പർ 185/2025) തസ്തികയിലേക്ക് 30ന് രാവിലെ 7 മുതൽ 8.50 വരെ ഒ.എം.ആർ പരീക്ഷ നടത്തും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുക്കണം.