വനിതാ സംരംഭക പ്രദർശനം

Wednesday 17 December 2025 2:28 AM IST

കൊച്ചി: വനിതാ സംരംഭകരുടെ ഉത്പന്നങ്ങളുടെ പ്രദർശനമായ സീയ സീസൺസ് ഇന്നും നാളെയും പനമ്പിള്ളിനഗർ അവന്യൂ സെന്ററിൽ നടക്കും. നൂറിലേറെ വനിതകളുടെ ഉത്പന്നങ്ങളുടെ വിൽപ്പനയുമുണ്ടാകും. ഇന്നു രാവിലെ 10.30ന് ചലച്ചിത്രനടി സാധിക വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. കൗൺസിലർമാരായ ആന്റണി പൈനൂതറ, പി.ഡി. മാർട്ടിൻ, ജയ്‌സൺ ജോർജ്, മുൻ മേയർ സൗമിനി ജയിൻ, ചലച്ചിത്രനടിമാരായ ബിന്ദു പണിക്കർ, ആൻ മരിയ, ബിച്ചു അനീഷ്, കല്യാണി പണിക്കർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് കോ ഓർഡിനേറ്റർ സീനത്ത് അഷ്‌റഫ് പറഞ്ഞു. ആൻ മരിയ, ബിച്ചു അനീഷ്, അഖില അവറാച്ചൻ, ജാസ്മിൻ ഷഫീക്ക്, സോണിയ ഗ്ലാഡിസൺ എന്നിവർ പങ്കെടുത്തു.