ബംഗളൂരു ക്രിസ്തുജയന്തി യൂണിവേഴ്സിറ്റിക്ക് തുടക്കം

Wednesday 17 December 2025 12:01 AM IST

ബംഗളുരു: ബംഗളൂരു ക്രിസ്തുജയന്തി യൂണിവേഴ്സിറ്റി ഔദ്യോഗികമായി പ്രവർത്തനം തുടങ്ങി. ഹിന്ദു പബ്ലിഷിംഗ് ഗ്രൂപ്പിന്റെ മുൻ ഡയറക്ടറും ചീഫ് എഡിറ്ററുമായ എൻ. റാം മുഖ്യാതിഥിയായി. കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി ആംസ്‌ട്രോങ് പാമേ , സി.ബി.സി.ഐ സെക്രട്ടറി ജനറലും ഡൽഹി ആർച്ച് ബിഷപ്പുമായ അനിൽ ജോസഫ് കൂട്ടോ, സി.എം.ഐ സഭയുടെ പ്രയർ ജനറൽ ഫാ. ഡോ. തോമസ് ചാത്തൻ പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു. യൂണിവേഴ്സിറ്റി ചാൻസലറും സിഎംഐ കോട്ടയം പ്രവിശ്യയുടെ പ്രൊവിൻ ഫാ. ഡോ. എബ്രഹാം വെട്ടിയങ്കൽ, യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഫാ. ഡോ. അഗസ്റ്റിൻ ജോർജ്, പ്രൊ വൈസ് ചാൻസലർ ഫാ. ഡോ. ലിജോ പി തോമസ്, ചീഫ് ഫിനാൻസ് ഓഫീസർ ഫാ. ഡോ. ജെയ്സ് വി. തോമസ്, യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. അലോഷ്യസ് എഡ്വേർഡ് എന്നിവരും സന്നിഹിതരായിരുന്നു. യൂണിവേഴ്സിറ്റി ലോഗോയുടെ ഔദ്യോഗികമായ പ്രകാശനവും ഇതോടൊപ്പം നടന്നു. യൂണിവേഴ്സിറ്റിയുടെ 25 വർഷത്തെ ചരിത്രം ഉൾക്കൊള്ളിച്ച് വൈസ് ചാൻസലർ ഫാ. ഡോ. അഗസ്റ്റിൻ ജോർജും ചീഫ് ഹ്യൂമൻ റിസോഴ്സ് ഓഫീസർ ഫാ. ജോഷി മാത്യുവും കൂടി രചിച്ച 'ലൂമിനസൻസ്: ദ സിൽവർ ജേർണി ഓഫ് ക്രിസ്തു ജയന്തി യൂണിവേഴ്സിറ്റി' എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനകളെയും പരിഗണിച്ച് കഴിഞ്ഞ ജൂലായിലാണ് ക്രിസ്തുജയന്തി കോളേജിനെ യൂണിവേഴ്സിറ്റിയായി ഉയർത്തിയത്.