സിയാലിന് ദേശീയ ഊർജ സംരക്ഷണ അംഗീകാരം
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (സിയാൽ) പാസഞ്ചർ, കാർഗോ ടെർമിനൽ കെട്ടിടങ്ങൾക്ക് ഐ.ജി.ബി.സി (ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിൽ) നെറ്റ് സീറോ എനർജി (ഓപ്പറേഷൻസ് പ്രീ-സർട്ടിഫൈഡ്) റേറ്റിംഗ് ലഭിച്ചു.
കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ) ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിലുമായി (ഐ.ജി.ബി.സി) സഹകരിച്ച് മുംബയിൽ സംഘടിപ്പിച്ച 23-ാമത് ഗ്രീൻ ബിൽഡിംഗ് കോൺഗ്രസിൽ അംഗീകാരം കൈമാറി. പരിസ്ഥിതി സൗഹൃദ കെട്ടിടങ്ങളും സൗകര്യങ്ങളും നിർമ്മിക്കുന്നതിലും പ്രവർത്തിപ്പിക്കുന്നതിലും സിയാലിന്റെ മികവിനാണ് അംഗീകാരം.
ലോകത്തിലെ ആദ്യ ഗ്രീൻ ഹൈഡ്രജൻ ഉത്പാദക വിമാനത്താവളമായി മാറാനും കൊച്ചി വിമാനത്താവളം ഒരുങ്ങുകയാണ്. ഗ്രീൻ തിങ്ക് സർട്ടിഫിക്കേഷൻ സർവീസസിലെ (ജി.ടി.സി.എസ്) ഗ്രീൻ സർട്ടിഫിക്കേഷൻ കൺസൾട്ടന്റുമാരായ ദീപ ഗണേഷ്, ഗണേഷ് വി. നായർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, എയർപോർട്ട് ഡയറക്ടർ ജി. മനു എന്നിവർ അവാർഡ് സ്വീകരിച്ചു.