രവി രഞ്ജൻ എസ്.ബി.ഐ മാനേജിംഗ് ഡയറക്‌ടർ

Tuesday 16 December 2025 11:05 PM IST

കൊച്ചി: സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ(എസ്.ബി.ഐ‌ പുതിയ മാനേജിംഗ് ഡയറക്‌ടറായി രവി രഞ്ജൻ ചുമതലയേറ്റു. ബാങ്കിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്‌ടറായിരുന്നു അദ്ദേഹം. 2028 സെപ്തംബർ 30 വരെയാണ് കാലാവധി. എസ്.ബി.ഐ ചെന്നൈ സർക്കിളിന്റെ ചീഫ് ജനറൽ മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്. എസ്.ബി.ഐ കാപ്പിറ്റൽ മാർക്കറ്റ്‌സ് പ്രസിഡന്റ് ഉൾപ്പെടെ വിവിധ പദവികൾ ബാങ്കിൽ വഹിച്ചിട്ടുണ്ട്. 1991ൽ എസ്.ബി.ഐയിൽ പ്രൊബേഷണറി ഓഫീസറായി ഔദ്യോഗിക ജീവിതം ആരംഭിച്ച രവി രഞ്ജന് മൂന്ന് പതിറ്റാണ്ടിലേറെ ബാങ്കിംഗ് പരിചയമുണ്ട്.