പേര് ഒഴിവാക്കിയത് ഗാന്ധി നിന്ദ
Wednesday 17 December 2025 12:12 AM IST
കൊല്ലം: മഹാത്മാഗാന്ധിയുടെ പേര് ചരിത്രത്താളുകളിൽ നിന്ന് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റി വികസിത ഭാരത് ഗ്യാരന്റി ഫോർ റോസ്ഗർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) എന്നാക്കിയതെന്നും കേന്ദ്ര സർക്കാർ കടുത്ത ഗാന്ധിനിന്ദ കാട്ടിയെന്നും മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷൻ സംസ്ഥാന കമ്മിറ്റി ആരോപിച്ചു. അവഹേളനത്തിന്റെ ഏറ്റവും നിന്ദ്യമായ രൂപമാണിതെന്നും പ്രതിഷേധിക്കുന്നതായും ഗാന്ധി ഫൗണ്ടേഷൻ അറിയിച്ചു.
സംസ്ഥാന ചെയർമാൻ എസ്.പ്രദീപ് കുമാർ അദ്ധ്യക്ഷനായി. അഡ്വ. എൻ.സുഗതൻ, ഫാ. ഡോ. ഒ.തോമസ്, ഡോ. പി.ജയദേവൻ നായർ, പ്രൊഫ. മോഹൻദാസ്, വള്ളക്കടവ്, സോണി കോട്ടയം, എം.എൻ.നാരായണൻ നായർ, പി.സാബു, എം.രാജേഷ് തുടങ്ങിയവർ സംസാരിച്ചു.