സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യും

Wednesday 17 December 2025 12:59 AM IST

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും ബോർഡ് അംഗങ്ങളെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. പ്രശാന്തിന്റെ ഭരണകാലത്തും ദ്വാരപാലക ശില്പപാളികൾ സ്വർണം പൂശാൻ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ കൊണ്ടുപോയിരുന്നു. ഹൈക്കോടതിയും ഇക്കാര്യത്തിൽ നേരത്തേ വിമർശനമുന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാകും ചോദ്യം ചെയ്യൽ. അതിനിടെ, സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരിയേയും രണ്ട് ജീവനക്കാരേയും എസ്.ഐ.ടി ചോദ്യം ചെയ്തു. ഇവരെ വീണ്ടും വിളിപ്പിക്കും.