സൗജന്യ മെഡിക്കൽ ക്യാമ്പ്
Wednesday 17 December 2025 12:20 AM IST
അഞ്ചൽ: അഞ്ചൽ ടൗൺ ലയൺസ് ക്ലബും എസ്.എൻ.ഡി.പി യോഗം വയല 1183-ാം നമ്പർ ശാഖയും കിംസ് ഹോസ്‌പിറ്റലും പുനലൂർ ഭാരത് കണ്ണാശുപത്രിയും ചേർന്ന് സമ്പൂർണ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 21ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ വയല എൻ.വി യു.പി സ്കൂളിലാണ് ക്യാമ്പ്. ബേസിക് ഹെൽത്ത് ചെക്ക് അപ്പ്, ബി.പി/ ബി.പി ദന്തൽ, ഇ.സി.ജി, ജനറൽ മെഡിസിൻ, നേത്രപരിശോധന എന്നിവ നടത്തും. യോഗം കൗൺസിലർ സന്ദീപ് പച്ചയിൽ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് ലയൺ കെ.ശ്രീധരൻ അദ്ധ്യക്ഷനാകും. കടയ്ക്കൽ യൂണിയൻ സെക്രട്ടറി കെ.പ്രേംരാജ്, ജയരാജ്, സുരേഷ് കുമാർ, വി.എൻ.ഗുരുദാസ്, എം.നിർമ്മലൻ എന്നിവർ സംസാരിക്കും. സെക്രട്ടറി ലയൺ എസ്.ഷിബു നന്ദി പറയും. ഫോൺ: 9446110333, 9037209297, 6238568677.