അദ്ധ്യക്ഷ പദവി നൽകണം

Wednesday 17 December 2025 12:21 AM IST

കൊല്ലം: തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷ പദവികളിൽ ഈഴവർക്ക് കൂടുതൽ പരിഗണന നൽകണമെന്ന് ഈഴവ മുന്നേറ്റ സമിതി സംസ്ഥാന കമ്മിറ്റി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളോട് ആവശ്യപ്പെട്ടു. ജനസംഖ്യയിൽ 28 ശതമാനമുള്ള ഈഴവർക്ക് ആനുപാതികമായി മത്സരിക്കാൻ പേരിന് പോലും അവസരം ലഭിക്കാത്ത അവസ്ഥയാണുള്ളത്. മുണ്ടയ്ക്കൽ ഭാർത്‌ ബിൽഡിംഗിൽ ചേന്ന യോഗത്തിൽ സമിതി സംസ്ഥാന പ്രസിഡന്റ് വക്കം മനോജ് അദ്ധ്യക്ഷനായി. ഡോ. അശോക് ശങ്കർ, പാലച്ചിറ അജിത്ത്കുമാർ, പാരിപ്പള്ളി ഡേറ്റബിജു, കൊല്ലം സുദർശനൻ, കണ്ണൂർ രാജൻ, നെയ്യാറ്റിൻകര ഷാജി, വിനോദ് വൈപ്പിൻ, മീനമ്പലം സുധീർ, സൂരജ് മലപ്പുറം, പരവൂർ ദുർഗാദാസ്, കൊച്ചുപാലം സന്തോഷ്, രാജശേഖരൻ ആലപ്പുഴ, കടയ്ക്കാവൂർ ശെൽവൻ, പാലക്കാട് മോഹൻ, ആലുവ സുധാകരൻ തുടങ്ങിയവർ സംസാരിച്ചു.