പൂർവ വിദ്യാർത്ഥി ആഗോള സംഗമം

Wednesday 17 December 2025 12:23 AM IST

കൊല്ലം: തങ്കശേരിയിൽ പ്രവർത്തിക്കുന്ന രണ്ട് ആംഗ്ലോ ഇന്ത്യൻ ഹൈസ്‌കൂളുകളായ ഇൻഫന്റ് ജീസസ്, മൗണ്ട് കാർമ്മൽ സ്‌കൂളുകളിലെ പൂർവ വിദ്യാർഥികളുടെ ആഗോള സംഗമം 28ന് വൈകിട്ട് 5ന് ഇൻഫന്റ് ജീസസ് സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുമെന്ന് ഇൻഫന്റ് ജീസസ് അലുമിനി അസോസിയേഷൻ അറിയിച്ചു. ഇൻഫന്റ് ജീസസ് സ്ഥാപിച്ചതിന്റെ എൺപത്തിയഞ്ചാം വർഷത്തിന്റെയും മൗണ്ട് കാർമ്മൽ സ്‌കൂളിന്റെ നൂറ്റിനാൽപ്പതാം വർഷത്തിന്റെയും ആഘോഷത്തിന്റെ ഭാഗമായിട്ടാണ് സംഗമം സംഘടിപ്പിക്കുന്നത്. സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ അദ്ധ്യാപകരെയും മികവ് തെളിയിച്ച പൂർവ വിദ്യാർത്ഥികളെയും ആദരിക്കും. ‌സ്റ്റേജ് പ്രോഗ്രാം, ഫോട്ടോ ബൂത്ത്, ബാച്ച് സംഗമം, ഡിന്നർ, ഡി.ജെ തുടങ്ങിയവ നടക്കും. ഫോൺ: 8921762820, 7907743147.