കേരളത്തിലേക്ക് ദിവസവും വേണ്ടത് രണ്ട് കോടിയിലധികം; വെറുതേ അല്ല വില കുതിക്കുന്നത്

Wednesday 17 December 2025 12:35 AM IST

കായംകുളം: പ്രധാന മുട്ട ഉത്പാദന കേന്ദ്രമായ നാമക്കലില്‍ മുട്ട വില ഉയര്‍ന്നത് കാരണം സംസ്ഥാനത്ത് മുട്ടവില വര്‍ദ്ധിക്കും. എക്കാലത്തെയും ഉയര്‍ന്ന നിരക്കാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയതെന്ന് ഓള്‍ കേരള പൗള്‍ട്രി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും നാഷണല്‍ എഗ്ഗ് കോഡിനേഷന്‍ കമ്മിറ്റി അംഗവുമായ എസ്.കെ നസീര്‍ പറഞ്ഞു.

നവംബറില്‍ മുട്ടയുടെ വില 6.50 ആയി ഉയര്‍ന്നിരുന്നു.എന്നാല്‍ ഡിസംബര്‍ ആദ്യം മുതല്‍ മുട്ടയുടെ വില വീണ്ടും വര്‍ദ്ധിച്ചതോടെ 8 രൂപയിലേക്ക് കടന്നു. ശൈത്യകാലമായതിനാല്‍ ആവശ്യക്കാര്‍ വര്‍ദ്ധിച്ചതും ക്രിസ്മസ് പുതുവത്സര ആഘോഷത്തിനായി ഉപയോഗവും കൂടിയതും വിലക്കേറ്റത്തിന് പ്രധാന കാരണം എന്നും അദ്ദേഹം പറഞ്ഞു.

വില തമിഴ്‌നാട്ടിലെ പൊങ്കല്‍ ഉത്സവം വരെ തുടരാനാണ് സാദ്ധ്യതയെന്നും വിലയിരുത്തി. കേരളത്തില്‍ ദിനംപ്രതി രണ്ടുകോടിയിലധികം മുട്ടകളാണ് ആവശ്യമുള്ളത്.