മുഖ്യമന്ത്രിയുടെ വിരുന്നിൽ ശ്രദ്ധാകേന്ദ്രമായി ഭാവന

Wednesday 17 December 2025 1:05 AM IST

സർക്കാരിന്റെ ക്രിസ്മസ് വിരുന്നിൽ മുഖ്യാതിഥിയായി എത്തിയ നടി ഭാവനയായിരുന്നു ഏവരുടേയും ശ്രദ്ധാകേന്ദ്രം. മുഖ്യമന്ത്രിയും വിരുന്നിനെത്തിയ മന്ത്രിമാരും ചലച്ചിത്രപ്രവർത്തകരും ഉൾപ്പെടെ ഭാവനയോട് സംസാരിച്ചു. മന്ത്രി വീണാജോർജ്, കമൽ, ഭാഗ്യലക്ഷ്മി എന്നിവർക്കൊപ്പമിരുന്നാണ് ഭാവന ഭക്ഷണം കഴിച്ചത്. മന്ത്രി വീണയോട് യാത്ര പറഞ്ഞിറങ്ങാൻ നേരം കെട്ടിപ്പിടിച്ചപ്പോൾ ഭാവനയുടെ കണ്ണുകൾ നിറഞ്ഞു. വീണാ ജോർജ് ആശ്വസിപ്പിച്ചു.