സൈനികർക്ക് ആദരമർപ്പിച്ച് രാജീവ് ചന്ദ്രശേഖർ

Wednesday 17 December 2025 1:06 AM IST

ന്യൂഡൽഹി: ബംഗ്ളാദേശ് വിമോചന യുദ്ധത്തിലെ ഇന്ത്യൻ സായുധ സേനയുടെ നിർണായക വിജയത്തെ അനുസ്മരിച്ച് 54-ാമത് വിജയ് ദിവസ് ദിനത്തിൽ ന്യൂഡൽഹിയിലെ ദേശീയ യുദ്ധ സ്മാരകത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ധീര ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും പതിവു തെറ്റിക്കാതെ ആദരമർപ്പിക്കാനെത്തി.

സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ്, നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠി എന്നിവരും പങ്കെടുത്തു.