മൂന്നാറിൽ അതിശൈത്യം; താപനില താഴ്ന്നു
Wednesday 17 December 2025 1:06 AM IST
മൂന്നാർ: ഡിസംബർ പകുതിയായതോടെ മൂന്നാർ മേഖലയിൽ അതി ശൈത്യം ആരംഭിച്ചു. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ മൂന്ന് ഡിഗ്രി സെൽഷ്യസ് തിങ്കളാഴ്ച രേഖപ്പെടുത്തി. മൂന്നാർ ടൗൺ, നല്ലതണ്ണി, തെന്മല, ചിറ്റുവര, ചെണ്ടുവര, എസ്റ്റേറ്റിലെ ലോവർ ഡിവിഷൻ എന്നിവിടങ്ങളിലാണ് താപനില മൂന്ന് ഡിഗ്രി സെൽഷ്യസിലെത്തിയത്. പ്രദേശത്തെ പുൽമേടുകളിൽ വ്യാപകമായി മഞ്ഞുവീഴ്ചയുണ്ടായി. മേഖലയിൽ താപനില കുറഞ്ഞത് വിനോദസഞ്ചാരമേഖലയ്ക്ക് ഉണർവേകി. തണുപ്പ് ആസ്വദിക്കുന്നതിനായി ഉത്തരേന്ത്യയിൽ നിന്നുൾപ്പെടെയുള്ള നിരവധി സഞ്ചാരികൾ മൂന്നാറിലെത്തിത്തുടങ്ങി.