മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ അതിഥിയായി നടി ഭാവന

Wednesday 17 December 2025 1:08 AM IST

തിരുവനന്തപുരം:ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കിയ വിരുന്നിൽ അതിഥിയായി നടി ഭാവന.ഹയാത്ത് റീജൻസിയിൽ നടന്ന വിരുന്നിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, മല്ലികാ സുകുമാരൻ, കമൽ, ടി കെ രാജീവ് കുമാർ, ഭാഗ്യലക്ഷ്മി, മധുപാൽ, കുക്കു പരമേശ്വരൻ, പ്രേംകുമാർ, തുടങ്ങിയവരും സിനിമാ മേഖലയിൽ നിന്ന് പങ്കെടുത്തു.ഗവർണർ ആർ.വി.ആർലേക്കറിനേയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനേയും ക്ഷണിച്ചിരുന്നെങ്കിലും എത്തിയില്ല.മുഖ്യമന്ത്രി കേക്ക് മുറിച്ചാണ് വിരുന്നിന് തുടക്കം കുറിച്ചത്.

കർദിനാൾ ബസേലിയോസ് ക്ലീമീസ് കതോലിക്ക ബാവ, ബസേലിയോസ് മാർതോമ മാത്യൂസ് ത്രിതീയൻ കതോലിക്ക ബാവ, ഗബ്രിയേൽ മാർ ഗ്രിഗോറിയസ് മെത്രാപ്പൊലീത്ത, മാർ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ, ഐസക് മാർ ഫിലോക്സിനോസ് എപ്പിസ്‌കോപ്പ, വെള്ളാപ്പള്ളി നടേശൻ, വി പി സുഹൈബ് മൗലവി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, എം വി ഗോവിന്ദൻ മാസ്റ്റർ, ബിനോയ് വിശ്വം, ജോസ് കെ മാണി, ഒ രാജഗോപാൽ, സൂര്യ കൃഷ്ണമൂർത്തി, മന്ത്രിമാരായ കെ.രാജൻ, റോഷി അഗസ്റ്റിൻ,കെ.കൃഷ്ണൻകുട്ടി,എ.കെ.ശശീന്ദ്രൻ,ജി.ആർ.അനിൽ, കെ.എൻ.ബാലഗോപാൽ, ഡോ.ആർ.ബിന്ദു,ജെ.ചിഞ്ചുറാണി,രാമചന്ദ്രൻ കടന്നപ്പള്ളി, എം.ബി.രാജേഷ്, വി.ശിവൻകുട്ടി,പി.പ്രസാദ്,വി.എൻ.വാസവൻ, വീണാ ജോർജ്, നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ, തിരുവനന്തപുരത്തെ എംഎൽഎമാർ,ചീഫ് സെക്രട്ടറി ഡോ എ.ജയതിലക്, സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ, ജില്ലാകളക്ടർ അനുകുമാരി, മുൻ ചീഫ് സെക്രട്ടറി വി.പി.ജോയ്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ, ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ.വി.മനോജ് കുമാർ, വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി.സതീദേവി,കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി,ഡെപ്യൂട്ടി എഡിറ്റർ എ.സി.റെജി തുടങ്ങി സാമൂഹിക,സാംസ്‌കാരിക പ്രമുഖരും ജനപ്രതിനിധികളും മതനേതാക്കളും ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു.