പ്രദേശത്താകെ കാൽപ്പാടുകൾ, കൽക്കെട്ടുകൾ പൊളിച്ചിട്ട നിലയിൽ, ആ ജീവിയെ ഭയന്ന് നാട്ടുകാർ
Wednesday 17 December 2025 1:13 AM IST
പാലോട്: പെരിങ്ങമ്മല പഞ്ചായത്തിലെ ഇടിഞ്ഞാർ,അടിയോടി കോളനി മേഖലകളിൽ കരടി ഇറങ്ങിയതായി സംശയം. പ്രദേശത്തുണ്ടായിരുന്ന കൽക്കെട്ടുകൾ പൊളിച്ച് തേൻകുടിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് കരടി ഇറങ്ങിയെന്ന് അഭ്യൂഹമുയർന്നത്. പ്രദേശവാസികൾ വിവരം വനംവകുപ്പിനെ അറിയിച്ചിട്ടുണ്ട്.
മാസങ്ങൾക്ക് മുൻപ് കരിമൺകോട് ഊരാളി കോണത്തും,പാലോട് പാണ്ഡ്യൻപാറയിലും, നന്ദിയോട് കാലൻ കാവിലും,ഇളവട്ടം വില്ലേജ് ഓഫീസിനു സമീപം, അമ്പലം വിളാകത്തും പ്രദേശവാസികൾ കരടിയെ കണ്ടെന്ന് അറിയിച്ചതനുസരിച്ച് വനംവകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും കണ്ടെത്താനായില്ല. ഇവിടങ്ങളിലെല്ലാം കരടിയുടേതിന് സമാനമായ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു.