സി.പി.എം നേതാവിനെതിരെ കേസ്
Wednesday 17 December 2025 1:19 AM IST
തിരൂരങ്ങാടി: കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ വോട്ടിന് വേണ്ടി അന്യപുരുഷന്മാരുടെ മുന്നിൽ കാഴ്ചവയ്ക്കരുതെന്ന വിവാദ പ്രസംഗം നടത്തിയ സി.പി.എം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി സെയ്തലവി മജീദിനെതിരെ തിരൂരങ്ങാടി പൊലീസ് കേസെടുത്തു. വനിതാലീഗ് നേതാവിന്റെ പരാതിയിലാണ് കേസ്. സ്‌ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള കുറ്റങ്ങൾ ചുമത്തി. തെന്നല പഞ്ചായത്ത് ഒന്നാംവാർഡിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണം നടത്തിയ വനിതാലീഗ് പ്രവർത്തകർക്കെതിരെയായിരുന്നു വിവാദ പരാമർശം.