വിദ്വേഷ പ്രസംഗം: ശശികലയ്ക്കെതിരായ കേസിന് സ്റ്റേ

Wednesday 17 December 2025 1:20 AM IST

കൊച്ചി: മലപ്പുറം കുന്നമ്മലിൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയ്ക്കെതിരെ രജിസ്റ്റ‌‌ർ ചെയ്ത കേസിൽ മലപ്പുറം മജിസ്ട്രേറ്റ് കോടതിയുടെ തുടർനടപടികൾ ഹൈക്കോടതി മൂന്നു മാസത്തേക്ക് തടഞ്ഞു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശശികല സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ ഉത്തരവ്. പൊലീസിന്റെ എഫ്.ഐ.ആറും ഇതുമായി ബന്ധപ്പെട്ട നിയമോപദേശവും പരിശോധിച്ച ശേഷമാണ് നടപടി. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് സ്മാരകം പണിയുന്നത് മലപ്പുറത്തെ ഹിന്ദുക്കളെ അടിമകളാക്കാനാണെന്ന പരാമർശം മതസ്പർദ്ധയുണ്ടാക്കാൻ ലക്ഷ്യമിട്ടാണെന്നാരോപിച്ച് മേൽമുറി സ്വദേശി അബ്ദുൾ മജീദാണ് പൊലീസിൽ പരാതിനൽകിയത്.