സുഗുണാനന്ദൻ കഥകളി പുരസ്‌കാരം വിജയൻ വാര്യർക്ക്
Wednesday 17 December 2025 1:23 AM IST
കൊച്ചി: മാതാ അമൃതാനന്ദമയിയുടെ പിതാവും കഥകളി കലാകാരനുമായിരുന്ന ഇടമണ്ണേൽ വി.സുഗുണാനന്ദന്റെ സ്‌മരണയ്‌ക്കായുള്ള കഥകളി പുരസ്‌കാരം നടനും അദ്ധ്യാപകനുമായ സദനം വിജയൻ വാര്യർക്ക് സമ്മാനിക്കും. അരലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും പൊന്നാടയും ഉൾപ്പെടുന്നതാണ് പുരസ്‌കാരം. തൃപ്പൂണിത്തുറ സ്വദേശിയാണ്.
ഇടപ്പള്ളി ബ്രഹ്മസ്ഥാനം ഹാളിൽ 20ന് വൈകിട്ട് ഏഴിന് മാതാ അമൃതാനന്ദമയിമഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരിയും എഴുത്തുകാരൻ സി.രാധാകൃഷ്‌ണനും ചേർന്ന് പുരസ്‌കാരം സമ്മാനിക്കുമെന്ന് ഭാരവാഹികളായ എം.ആർ.എസ്.മേനോൻ,ഹരിഹരൻ.എസ്.അയ്യർ,ശശി കളരിയേൽ എന്നിവർ അറിയിച്ചു.