219 ഹരിതകർമ്മ സേനാംഗങ്ങൾ ജനപ്രതിനിധികൾ
Wednesday 17 December 2025 1:25 AM IST
തിരുവനന്തപുരം : സംസ്ഥാനത്തെ 219 ഹരിതകർമ്മസേനാംഗങ്ങൾ ഇനി ജനപ്രതിനിധികൾ. തദ്ദേശതിരഞ്ഞെടുപ്പിൽ 547പേരാണ് വിവിധ പാർട്ടികളുടെ സ്ഥാനാർത്ഥികളായി മത്സരിച്ചത്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപറേഷനുകൾ എന്നിവിടങ്ങളിലെല്ലാം ഹരിതകർമ്മസേനംഗങ്ങൾ വിജയിച്ചു. ഏറ്റവും കൂടുതൽ പേർ മത്സരിച്ചതും വിജയിച്ചതും തിരുവനന്തപുരത്താണ്. മത്സരിച്ച 83ൽ 34 പേരാണ് ജയിച്ചത്. ഏറ്റവും കുറവ് കാസർകോടാണ്. മത്സരിച്ച 12പേരിൽ നാലു പേർ ജയിച്ചു. ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടാലും ഹരിതകർമ്മ സേനാംഗമായി പ്രവർത്തിക്കുന്നതിൽ തടസമില്ല.