ഓഫീസിൽ ചാണകവെള്ളം തളിക്കൽ: കേസെടുക്കും

Wednesday 17 December 2025 1:25 AM IST

തിരുവനന്തപുരം: കോഴിക്കോട് പേരാമ്പ്രയിൽ ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റും പട്ടികജാതിക്കാരനുമായ ഉണ്ണി വേങ്ങേരിയെ അപമാനിക്കാനായി പഞ്ചായത്ത് ഓഫീസിന് മുന്നിൽ ചാണക വെള്ളം തളിച്ചതിൽ കേസെടുക്കാൻ സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷന്റെ നിർദ്ദേശം. കോഴിക്കോട് ജില്ലാ പൊലീസ് മേധാവിയോട് 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് ലഭ്യമാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.