കോഴിക്കോട് ബീച്ച് റോഡിൽ ബെെക്കുകൾ കൂട്ടിയിടിച്ച് അപകടം; യുവാക്കൾക്ക് ദാരുണാന്ത്യം
Wednesday 17 December 2025 8:38 AM IST
കോഴിക്കോട്: ബെെക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോഴിക്കോട് സൗത്ത് ബീച്ച് റോഡിൽ ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് അപകടം ഉണ്ടായത്. ബെെക്ക് ഓടിച്ചിരുന്ന കണ്ണൂർ സ്വദേശി മർവാൻ, കോഴിക്കോട് സ്വദേശി ജുബെെദ് എന്നിവരാണ് മരിച്ചത്.
അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം. ബെെക്കുകൾ അമിതവേഗതത്തിലാണ് എത്തിയതെന്ന് നാട്ടുകാർ പറയുന്നു.