ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനം വൈകുന്നു; 150 യാത്രക്കാർ ദുരിതത്തിൽ
Wednesday 17 December 2025 12:25 PM IST
ദുബായ്: ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനം അനിശ്ചതമായി വൈകുന്നു. ഇന്ന് രാവിലെ 6.05ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 530 വിമാനമാണ് വൈകുന്നത്.
പുറപ്പെടേണ്ട സമയം കഴിഞ്ഞ് മണിക്കൂറുകളായിട്ടും വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 150 യാത്രക്കാർ ദുരിതത്തിലായി. അതേസമയം, തിരുവനന്തപുരത്ത് നിന്നും ദുബായിൽ എത്തേണ്ട വിമാനം മോശം കാലാവസ്ഥ കാരണം റാസൽഖൈമയിൽ ഇറക്കിയെന്നും ഇതിനാലാണ് ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ല സർവീസ് വൈകുന്നതെന്നുമാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ വിശദീകരണം. പ്രാദേശിക സമയം പത്തരയോടെ വിമാനം പുറപ്പെടുമെന്നാണ് യാത്രക്കാർക്ക് ലഭിച്ചിരിക്കുന്ന വിവരം.