'ജയിലിൽ സൗകര്യം ഒരുക്കാൻ പണം വാങ്ങി'; ജയിൽ ഡിഐജിക്കെതിരെ വിജിലൻസ് കേസ്
Wednesday 17 December 2025 1:09 PM IST
തിരുവനന്തപുരം: ജയിൽ ഡിഐജിയ്ക്കെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു. ജയിൽ ആസ്ഥാന ഡിഐജി വിനോദ് കുമാറിനെതിരെയാണ് വിജിലൻസ് കേസെടുത്തത്. കുറ്റവാളികൾക്ക് പരോളിനും ജയിലിൽ സൗകര്യം ഒരുക്കുന്നതിനും വിനോദ് പണം വാങ്ങിയെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മുൻപും പല കേസുകളിലും വിനോദ് കുമാർ ആരോപണവിധേയനായിട്ടുണ്ട്. രണ്ട് വട്ടം സസ്പെൻഷനിലായിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവൻ ജയിലിന്റെയും ഭരണനിർമ്മാണവുമായി ബന്ധപ്പെട്ട് പ്രധാന ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനാണ് വിനോദ് കുമാർ.