മക്കളുടെ ട്യൂഷൻ ടീച്ചറോടൊപ്പം ഭാര്യ ഒളിച്ചോടി; ചുംബന സെൽഫി പങ്കുവച്ച് ഭർത്താവ്
ഒളിച്ചോട്ട കഥകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. അത്തരത്തിൽ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതി കാമുകനൊപ്പം ഒളിച്ചോടിയ സംഭവമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മക്കളുടെ ട്യൂഷൻ ടീച്ചറോടൊപ്പമാണ് യുവതി ഒളിച്ചോടിയത്. യുവതിയുടെ ഭർത്താവ് വീഡിയോയിലൂടെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇത് എവിടെ നടന്ന സംഭവമാണെന്ന് വ്യക്തമല്ല.
ഫോട്ടോകളടങ്ങിയ ഫയൽ കൈയിൽ പിടിച്ചുകൊണ്ട് സംസാരിക്കുന്ന യുവതിയുടെ ഭർത്താവാണ് വീഡിയോയിലുള്ളത്. യുവതിയുടെയും കാമുകന്റെയും ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടു. യുവതി കാമുകന് ഉമ്മ കൊടുക്കുന്നതിന്റെ സെൽഫി അടക്കം ഇക്കൂട്ടത്തിലുണ്ട്.
വളരെ അസ്വസ്ഥനാണെങ്കിലും ശാന്തനായിട്ടാണ് ഭാര്യയുടെ ഒളിച്ചോട്ടത്തെക്കുറിച്ച് യുവാവ് സംസാരിക്കുന്നത് 'എന്റെ പേര് മനീഷ് തിവാരി. എന്റെ ഭാര്യയുടെ പേര് റോഷ്നി റാണി. ട്യൂഷൻ മാസ്റ്ററായ ശുഭം കുമാർ മേത്ത ഞങ്ങളുടെ വീട്ടിൽ വരുമായിരുന്നു. എന്നെയും ഞങ്ങളുടെ രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് അവൾ അവനോടൊപ്പം ഒളിച്ചോടി. ഇനി എനിക്ക് അവളെ വേണ്ട.
ഞാൻ ദിവസക്കൂലിക്കാണ് ജോലി ചെയ്യുന്നത്. വീട്ടിൽ യാതൊരുവിധ പ്രശ്നങ്ങളുമുണ്ടായിരുന്നില്ല. അതിനാൽത്തന്നെ ഭാര്യയുടെ തിരോധാനം ഏറെ ഞെട്ടിച്ചു. ഞങ്ങൾക്ക് രണ്ട് മക്കളുണ്ട്.'- മനീഷ് പറഞ്ഞു. യുവാവിന്റെ വീഡിയോ വളരെ വേഗത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. യുവതിയെ കുറ്റപ്പെടുത്തിക്കൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.