മൊബൈലിനെ ചൊല്ലി മർദ്ദിച്ചു,വധശ്രമത്തിന് പ്രതി പിടിയിൽ

Thursday 10 October 2019 12:52 AM IST
അജീഷ് ലാൽ

കൊല്ലം: യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കിളികൊല്ലൂർ അമ്പലത്തിന് സമീപം വിളയിൽ വീട്ടിൽ അജീഷ് ലാലിനെ (29) തെന്മല പൊലീസ് അറസ്റ്റ് ചെയ്തത്. തെന്മല സ്വദേശിയായ രാഹുലിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതാണ് കേസ്. സ്വകാര്യ ഹോട്ടലിൽ മാനേജരായിരുന്നു രാഹുൽ. അജീഷ് ലാൽ ഇവിടെയെത്തിയ വേളയിൽ മൊബൈൽ ഫോൺ നഷ്ടപ്പെട്ടു. രാഹുൽ എടുത്തതാണെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. തടിക്കസേരകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. ഒളിവിൽ പോയ പ്രതിയെ തെന്മല എസ്.ഐ പ്രവീൺ, സി.പി.ഒ രാജേഷ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.