ഉത്പാദനക്ഷമത അവാർഡ്
Wednesday 17 December 2025 3:35 PM IST
കളമശേരി: സംസ്ഥാന പ്രൊഡക്ടിവിറ്റി കൗൺസിലിന്റെ 2025ലെ ഉത്പാദനക്ഷമത അവാർഡുകൾ മന്ത്രിയും കൗൺസിൽ പ്രസിഡന്റുമായ പി.രാജീവ് സമ്മാനിച്ചു. കളമശേരിയിലെ പ്രൊഡക്ടിവിറ്റി ഹൗസിൽ നടന്ന ചടങ്ങിൽ കൗൺസിൽ ചെയർമാൻ എം.ജമാൽകുഞ്ഞ് അദ്ധ്യക്ഷനായി. കൗൺസിൽ ഡയറക്ടർ പി.ബിനിലാൽ, സെക്രട്ടറി സജി വി.മാത്യു, ഫാക്ട് ഫിനാൻസ് ഡയറക്ടർ എസ്.ശക്തിമണി, ഗവേണിംഗ് ബോഡി മെമ്പർ എം.ടി. നിക്‌സൺ, ജോയിന്റ് സെക്രട്ടറി കെ.എസ്. പ്രദീപ് എന്നിവർ സംസാരിച്ചു. ഉത്പാദനക്ഷമത മാസാചരണത്തിന്റെ ഭാഗമായി കൗൺസിൽ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കും കോളേജ് വിദ്യാർത്ഥികൾക്കും മന്ത്രി സമ്മാനങ്ങൾ വിതരണം ചെയ്തു.