സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം
Wednesday 17 December 2025 3:37 PM IST
കൊച്ചി: വൈസ്‌മെൻ ഇന്റർനാഷണൽ മിഡ് വെസ്റ്റ് ഇന്ത്യാ സോൺ ഒന്നും സൗത്ത് ചിറ്റൂർ ക്ലബും സംയുക്തമായി സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം സംഘടിപ്പിച്ചു. അടിമാലി കാർമൽ ജ്യോതി സ്‌പെഷ്യൽ സ്‌കൂൾ ചാമ്പ്യൻമാരായി. എറണാകുളം, തൃശൂർ, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ വിദ്യാർത്ഥികൾ 11 മത്സരങ്ങളിൽ പങ്കെടുത്തു.
വൈസ്മെൻ ഇന്റർനാഷണൽ മിഡ് വെസ്റ്റ് ഇന്ത്യാ റീജിയണൽ ഡയറക്ടർ പ്രദീപ്.എസ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ജിസ് ജോർജ് അദ്ധ്യക്ഷനായി. വൈസ്‌മെൻ ഭാരവാഹികളായ വത്സല വർഗീസ്, ബാബു ഡേവിഡ്, ജോൺ ജേക്കബ്, റോഷ്‌നി ജിലേഷ്, ഫ്രാൻസിസ് ലിവേര, ഇന്റർനാഷണൽ കൗൺസിലംഗം മാത്യൂസ് എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.