സിഫ്‌റ്റിൽ സംരംഭക പരിപാടി
Wednesday 17 December 2025 3:41 PM IST
കൊച്ചി: വില്ലിംഗ്ഡൺ ഐലൻഡിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്നോളജി (സിഫ്‌റ്റ്) മത്സ്യവിളവെടുപ്പ് മേഖലയിലെ സംരംഭകാവസരങ്ങൾ എന്ന വിഷയത്തിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എൻജിനിയറിംഗ് ട്രെയിനിംഗ് ഡയറക്ടർ എം.ഹബീബുള്ള ഉദ്ഘാടനം ചെയ്തു. സിഫ്‌റ്റ് ഡയറക്ടർ ഡോ.ജോർജ് നൈനാൻ അദ്ധ്യക്ഷനായി. സീഫുഡ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ.കെ.എൻ.രാഘവൻ, വൈസ് പ്രസിഡന്റ് അലക്‌സ് നൈനാൻ എന്നിവർ മുഖ്യാതിഥികളായി. സംരംഭകർ, വിദ്യാർത്ഥികൾ, ഗവേഷകർ, വ്യവസായ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.